കാമുകന്‍ കണ്ണിലെ ചവറും ചെവിയിലെ മെഴുകും തിന്നുന്നൂ; അറപ്പോടെ യുവതി

ന്യൂദല്‍ഹി- കാമുകന്‍ ചെവിയിലെ മെഴുകും ഉറക്കമുണര്‍ന്നാല്‍ കണ്ണിലെ ചവറും തിന്നുന്നുവെന്ന പരാതിയുമായി യുവതി. അറപ്പ് തോന്നിയ യുവതി കാമുകന്റെ
വിചിത്ര ശീലങ്ങളെക്കുറിച്ച് പ രക്ഷാകര്‍തൃ ഫോറമായ മംസ്‌നെറ്റിലാണ് വിശദീകരിച്ചത്.   തന്റെ കാമുകനല്ലാതെ വേറെ ആരെങ്കിലും ചെവിയിലെ മെഴുകം സ്ലീപ്പീസും ഭക്ഷിക്കുന്നുണ്ടോ എന്ന് കാമുകി അന്വേഷിച്ചു. രാവിലെ ഉറക്കമുണര്‍ന്നാല്‍ കണ്ണുകലുണ്ടാകുന്ന ചവറിനെയാണ് താന്‍ സ്ലീപ്പീസ് എന്നു വിളിക്കുന്നതെന്നും യുവതി പറഞ്ഞു.
തനിക്ക് അറപ്പു തോന്നുന്നതില്‍ കാര്യമില്ലെന്നും മിക്കയാളുകളും ഇത് ചെയ്യുന്നതാണെന്നും കാമുകന്‍ പറയുന്നതായും കുറിപ്പില്‍ പറഞ്ഞു. പക്ഷേ ഇത് സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് നെറ്റിസണ്‍സ് പൊതുവെ പ്രതികരിച്ചത്.

ഈ സ്വഭാവം എല്ലാവര്‍ക്കും വെറുപ്പുളവാക്കുന്നതാണെന്നും ഇങ്ങനെയൊരാളെ ചുംബിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് ഒരു യുവതിയുടെ കമന്റ്.

 

Latest News