പ്‌ളസ് വണ്‍ പ്രവേശനം; ട്രയല്‍  അലോട്ട്‌മെന്റ് നാളത്തേക്ക് മാറ്റി

തിരുവനന്തപുരം- സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റില്‍ മാറ്റം. ഇന്ന് ട്രയല്‍ അലോട്ട്‌മെന്റ് ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അലോട്ട്‌മെന്റ് നാളത്തേക്ക് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയല്‍ അലോട്ട്‌മെന്റ് നടത്തുമെന്ന് അറിയിച്ചിരുന്നത്.
 

Latest News