Sorry, you need to enable JavaScript to visit this website.

പെരുമ്പാവൂരിൽ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു;  പതിമൂന്നുകാരൻ മരിച്ചു

ആലുവ- പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില വീട് ഇടിഞ്ഞു താഴ്ന്നു. അപകടത്തിൽ 13 വയസ്സുള്ള ഹരിനാരായണൻ മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. സംഭവസമയത്ത് വീട്ടിൽ ഏഴ് പേർ ഉണ്ടായിരുന്നു. നാരായണൻ നമ്പൂതിരി , ഹരിനാരായണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാൽ, ഹരിനാരായണന്റെ ജീവൻ രക്ഷിക്കാനായില്ല.
 

Latest News