Sorry, you need to enable JavaScript to visit this website.

മലയാളിക്ക് മലയാളിയോട് അസൂയ? അശോക വിമാനം വിവാദത്തില്‍

തിരുവനന്തപുരം- മലയാളി സ്വന്തമായി വിമാന നിര്‍മിച്ച്് ലണ്ടനുമീതെ പറത്തിയെന്ന വാര്‍ത്ത വിവാദത്തില്‍. വീട്ടില്‍ വിമാനം അസമ്പിള്‍ ചെയ്തുണ്ടാക്കാന്‍ ഘടകങ്ങളെല്ലാമടങ്ങിയ കിറ്റ് വില്‍ക്കുന്ന ജോഹന്നസ്ബര്‍ഗിലെ കമ്പനിയില്‍നിന്ന് കിറ്റ് ഓര്‍ഡര്‍ ചെയ്തുവരുത്തി കൂട്ടിച്ചേര്‍ത്താല്‍ അതെങ്ങനെ സ്വന്തം വിമാന നിര്‍മാണമാകുമെന്ന ചോദ്യം ഉയര്‍ത്തിയിരിക്കയാണ് യു.എ.ഇയില്‍ ജോലി ചെയ്യുന്ന മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ ജേക്കബ് കെ ഫിലിപ്പ്.
വിമാനക്കിറ്റ് വിമാനമുണ്ടാക്കുന്നത് യൂറോപ്പില്‍ പുതുമയുള്ളതല്ലെന്നും അവിടെ അത് വാര്‍ത്തയാകണമെങ്കില്‍ വിമാനം വീഴണമെന്നും ജേക്കബ് ഫേസ് ബുക്കില്‍ കുറിച്ചു. ധാരാളം പേരാണ് ഇതിനോട് പ്രതികരിച്ചത്. ജേക്കബിന്റെ വാദത്തെ ധാരാളം പേര്‍ അനുകൂലിച്ചപ്പോള്‍ മലയാളിക്ക് മലയാളിയോട് അസൂയയാണോ എന്നു ചോദിച്ചിട്ടുമുണ്ട്.

ജേക്കബ് ഫിലിപ്പിന്റെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

വീട്ടില്‍ വിമാനം അസമ്പിള്‍ ചെയ്തുണ്ടാക്കാന്‍ ഘടക ഭാഗങ്ങളെല്ലാമടങ്ങിയ കിറ്റ് വില്‍ക്കുന്ന ജോഹന്നാസ്ബര്‍ഗിലെ ഒരു കമ്പനിയില്‍ നിന്ന് കിറ്റ് ഓര്‍ഡര്‍ ചെയ്തു വരുത്തി എവി താമരാക്ഷന്റെ മകന്‍ അശോക് താമരാക്ഷന്‍ ലണ്ടനിലെ വീട്ടില്‍ ഒന്നരക്കൊല്ലമെടുത്ത്  അത് കൂട്ടിച്ചേര്‍ത്ത്, ഇപ്പോള്‍ പറപ്പിച്ചു നടക്കുന്നത് എത്രമാത്രം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നു നോക്കുകയായിരുന്നു.

സ്വന്തമായി വിമാനമുണ്ടാക്കി പറത്തുന്ന മലയാളി

ലോക്ഡൗണ്‍ കാലത്ത് തനിയെ വിമാനമുണ്ടാക്കി ലോകംചുറ്റിസഞ്ചരിക്കുന്ന മലയാളി

സ്വയം നിര്‍മിച്ച വിമാനത്തില്‍ ലോകംചുറ്റുന്ന മലയാളി

വാര്‍ത്തയില്‍ വസ്തുതകളോട് ഏറ്റവും നീതിപുലര്‍ത്തിയിട്ടുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ടുപോലും ഇങ്ങിനെയാണ്-

Keralite builds four-seater plane in the UK

വാര്‍ത്തയില്‍ അശോക് തന്നെ പറയുന്നത് കേള്‍ക്കുക-
സാധാരണ പെന്‍ഷന്‍പറ്റിയവരാണ് ഇങ്ങിനെ വിമാനം അസമ്പിള്‍ ചെയ്തെടുക്കുക. അവര്‍ക്ക് സമയമുണ്ടല്ലോ. എനിക്കു ചെയ്യാന്‍ പറ്റിയതു തന്നെ ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കാന്‍ സമയം കിട്ടിയതുകൊണ്ടാണ്.

വിമാനക്കിറ്റുവാങ്ങി വിമാനമുണ്ടാക്കുന്നത് വാര്‍ത്തയാകണമെങ്കില്‍, വിമാനം വീഴണം, പടിഞ്ഞാറന്‍ നാടുകളില്‍.

ഐക്കിയയുടെ കിറ്റുവാങ്ങി അലമാരയുണ്ടാക്കിയ വാര്‍ത്ത കൂടി വായിച്ചാലെല്ലാമായി.

ലണ്ടനുമീതെ അശോക വിമാനം മനോരമ

 

Latest News