ജിസാനിൽ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട ദായിർ ബനീമാലികിൽ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. ദായിർ ബനീമാലികിൽ പെട്ട ജിബാൽ അൽഹശറിലെ അൽജാനിബ ഗ്രാമത്തിലാണ് ദുരന്തം. പ്രദേശത്ത് പെയ്ത ശക്തമായ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് കുട്ടികൾ മുങ്ങിമരിച്ചത്. ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുകൊടുത്തതിനെ തുടർന്ന് മയ്യിത്തുകൾ ഗ്രാമത്തിലെ ഖബർസ്ഥാനിൽ മറവു ചെയ്തു
 

Latest News