പതിനൊന്നുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം- പതിനൊന്നു വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുനാവായ കൈതകര ഹിഫ്‌ളുൽ ഖുർആൻ കോളേജ് വിദ്യാർഥി കൊണ്ടോട്ടി കാടപ്പടി മുഹമ്മദ് സ്വാലിഹാണ് മരിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് വേണ്ടി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 

Latest News