Sorry, you need to enable JavaScript to visit this website.

സിഎസ്‌ഐ സഭാ കോര്‍ഡിനേറ്റര്‍ ധര്‍മരാജ്  റസാലം ഇഡി ഓഫീസില്‍ ഹാജരായി

തിരുവനന്തപുരം- സാമ്പത്തിക ക്രമക്കേട് കേസില്‍ സിഎസ്‌ഐ സഭാ കോര്‍ഡിനേറ്റര്‍ ധര്‍മരാജ് റസാലം കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി. ഇന്നലെ ധര്‍മരാജ് റസാലത്തിന്റെ വിദേശയാത്ര തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. സഭാ സെക്രട്ടറി പ്രവീണ്‍ ഒളിവിലാണ്. കൃത്യം 11 മണിക്ക് തന്നെ ധര്‍മരാജ് റസാലം ഇഡി ഓഫീസിലെത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ റസാലം തയ്യാറായില്ല. ഇന്നലെ സിഎസ്‌ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഒരു രേഖകളും ഇ.ഡി പിടിച്ചെടുത്തിട്ടില്ലെന്നും സി.എസ്.ഐ ബിഷപ് ധര്‍മ്മരാജ് റസാലം സഭാ സമ്മേളനത്തിനായി യു.കെയിലേക്ക് പോകുമെന്നുമാണ് സഭാ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ രാത്രി യുകെയിലേക്ക് പോവാന്‍ ശ്രമിച്ച ബിഷപ് ധര്‍മ്മരാജ് റസാലത്തെ ഇ.ഡി തടയുകയായിരുന്നു.സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവരുടെ വീടുകളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. സഭാ സെക്രട്ടറി പ്രവീണിനെ വീണ്ടും ചോദ്യം ചെയ്യാനും ഇ.ഡി ശ്രമിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്.
 

Latest News