തൃശൂര്‍ - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക കുറ്റകൃത്യത്തിന് വിധേയയാക്കിയ കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ. വടക്കാഞ്ചേരി സ്വദേശി ഗംഗാധരനെ(75)യാണ് തൃശൂര്‍ ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.
2016 ലാണ് കേസിനാസ്പദമായ സംഭവം. പ്രതി മകളുടെ വീട്ടിലേക്ക് എത്തിയപ്പോള്‍ പേരക്കുട്ടിയോടൊത്ത് കളിക്കാന്‍ വന്ന അയല്‍പക്കത്തുള്ള പത്തുവയസ്സുകാരി പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്.
നെടുപുഴ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ. സതീഷ് കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ അസി. കമ്മീഷണര്‍ ആയിരുന്ന വി.കെ. രാജു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. അസി. സബ് ഇന്‍സ്‌പെക്ടര്‍ രാജീവ് രാമചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഐ.എ. ഷീജ എന്നിവരായിരുന്നു അന്വേഷണ സംഘാംഗങ്ങള്‍. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ കെ. പി. അജയകുമാര്‍ ഹാജരായി.