വാച്ച് മോഷണം ആരോപിച്ച് അധ്യാപകര്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച വിദ്യാര്‍ഥി മരിച്ചു

കനൗജ്- ഉത്തര്‍പ്രദേശില്‍ വാച്ച് മോഷ്ടിച്ചുവെന്നാരോപിച്ച് അധ്യാപകര്‍ മര്‍ദ്ദിച്ച വിദ്യാര്‍ഥി മരിച്ചു. കസവ ചൗക്കി പ്രദേശത്തെ പഷ്ചിം മദായ സ്വദേശിയായ ദില്‍ഷാന്‍ എന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

കുട്ടിയെ വാച്ച് മോഷ്ടിച്ചുവെന്ന് ആരോപിച്ച് അധ്യാപകര്‍ കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.  ശിവകുമാര്‍ യാദവ് എന്ന അധ്യാപകനാണ് ദില്‍ഷാന്‍ വാച്ച് മോഷ്ടിച്ചതായി ആരോപിച്ചത്. തുടര്‍ന്ന് സഹ അധ്യാപകരായ പ്രഭാകര്‍, വിവേക് യാദവ് എന്നിവരോടപ്പം കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു. അവശനായതിനെ തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് സൂപ്രണ്ട് കന്‍വാര്‍ അനുപം സിംഗ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.  

 

Latest News