റിയാദ് അൽഖുസാമാ ഹോട്ടൽ പൊളിക്കുന്നു

റിയാദിൽ പൊളിക്കൽ ജോലികൾ പുരോഗമിക്കുന്ന അൽഖുസാമാ ഹോട്ടൽ.

റിയാദ് - തലസ്ഥാന നഗരിയിലെ ഏറ്റവും പഴയ ഹോട്ടലുകളിൽ ഒന്നായ അൽഖുസാമാ ഹോട്ടൽ പൊളിക്കുന്ന ജോലികൾ ആരംഭിച്ചു. ഏറെക്കാലം റിയാദിലെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിൽ ഒന്നായിരുന്ന അൽഖുസാമാ ഹോട്ടൽ 1978 ൽ ആണ് ഉദ്ഘാടനം ചെയ്തത്. വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി, ദി ഡിസ്ട്രിക്ട് അൽഫൈസലിയ എന്ന് പേരിട്ട വികസന പദ്ധതിക്കു വേണ്ടിയാണ് ഹോട്ടൽ പൊളിക്കുന്നത്. ആധുനിക വാണിജ്യ സമുച്ചയങ്ങളും സുപ്രധാന സൗകര്യങ്ങളും പച്ചവിരിച്ച ഔട്ട്‌ഡോർ ഏരിയകളും അടങ്ങിയതാണ് പുതിയ പദ്ധതി. 

Latest News