മക്ക - ഉംറ പെർമിറ്റിന് ബുക്ക് ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ പ്രായം അഞ്ചു വയസ് ആണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. അഞ്ചിൽ കുറവ് പ്രായമുള്ളവർക്ക് ഉംറ പെർമിറ്റിന് ബുക്ക് ചെയ്യാൻ സാധിക്കില്ല. ഉംറ പെർമിറ്റിന് ബുക്ക് ചെയ്യാൻ അഞ്ചു വയസുള്ളവർ കൊറോണ വൈറസ് ബാധിച്ചവരോ കോവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഏതു പ്രായത്തിലുള്ള കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാളെ അനുഗമിച്ച് വിശുദ്ധ ഹറമിൽ പ്രവേശിക്കാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.






