ന്യൂദൽഹി- അവശ്യ സാധനങ്ങളുടെ ജി.എസ്.ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതി ഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിജയ് ചൗക്കിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് രാഹുലിനെ ബസിൽ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇന്ത്യ ഒരു പോലീസ് രാജ്യമായെന്ന് നരേന്ദ്രമോഡി അതിന്റെ രാജാവായെന്നും രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന മറ്റ് എം.പിമാരെയാണ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് എന്നീ എം.പിമാരെ റോഡിലൂടെ വലിച്ചിഴച്ചു.






