Sorry, you need to enable JavaScript to visit this website.

ഷാബ ഷെരീഫ് കൊലക്കേസ്: മുഖ്യപ്രതിയുടെ ഭാര്യ കസ്റ്റഡിയില്‍ 

കല്‍പറ്റ-പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ  ഫസ്‌ന പോലീസ് കസ്റ്റഡിയില്‍. മേപ്പാടയിലെ വീട്ടില്‍നിന്നാണ് ഇവരെ നിലമ്പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഫസ്‌നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ചു അറിവുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പോലീസ് നിലപാട്. 
മൈസൂരൂ സ്വദേശിയായ പരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് 2020 ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്. മര്‍ദനത്തിനിടെ മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്‌റഫും സംഘവും  വെട്ടിനുറുക്കി പുഴയില്‍ തള്ളുകയായിരുന്നു. 2019 ഓഗസ്റ്റിലാണ് ഷാബ ഷെരീഫിനെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ നിലമ്പൂരിലേക്കു തട്ടിക്കൊണ്ടുവന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം ചോര്‍ത്താനായിരുന്നു ഇത്. ഒരു പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്റെ രഹസ്യം വെളിപ്പെടുത്തിയില്ല. ഇതേത്തുടര്‍ന്നു നടത്തിയ മര്‍ദനമാണ് വൈദ്യന്റെ മരണത്തില്‍ കലാശിച്ചത്. വൈദ്യന്റെ മൃതദേഹം കഷണങ്ങളാക്കി ചാലിയാറില്‍ തള്ളാന്‍ കൂട്ടുനിന്നവര്‍ക്കു വാഗ്ദാനം ചെയ്ത തുക ഷൈബിന്‍ അഷ്‌റഫ് നല്‍കിയിരുന്നില്ല. ഇതില്‍ പ്രകോപിതരായ കൂട്ടുപ്രതികള്‍ കഴിഞ്ഞ ഏപ്രില്‍ 24ന്  ഷൈബിന്‍ അഷ്‌റഫിനെ ബന്ദിയാക്കി പണം കവര്‍ന്നു. ഇതുമായി ബന്ധപ്പെട്ടു ഷൈബിന്‍ അഷ്‌റഫ് നല്‍കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ മൂന്നു പേര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. ജീവന്‍ അപകടത്തിലാണെന്നും ഷൈബിനില്‍നിന്ന് വധഭീഷണി ഉണ്ടെന്നും പറഞ്ഞ ഇവരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ഷാബ ഷെരീഫ് വധത്തെക്കുറിച്ചു തുമ്പു ലഭിച്ചത്. 
ഇവരില്‍നിന്നു ലഭിച്ച പെന്‍ ഡ്രൈവില്‍നിന്നാണ് വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പോലീസിനു കിട്ടിയത്. മൃതദേഹം പുഴയിലെറിയാല്‍ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ്, നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.
 

Latest News