യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം:നടന്‍ വിനീത് തട്ടില്‍ അറസ്റ്റില്‍

തൃശൂര്‍- യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ വിനീത് തട്ടില്‍ അറസ്റ്റില്‍. അന്തിക്കാട് പോലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. വെട്ടിപ്പരിക്കേറ്റ അലക്‌സ് ആശുപത്രിയിലാണ്. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.

Latest News