Sorry, you need to enable JavaScript to visit this website.

മാരുതി എർട്ടിഗ വില കൂട്ടി

മാരുതി സുസുകി എർട്ടിഗയുടെ വില വർധിപ്പിച്ചു. 6000 രൂപയുടെ വർധനയാണ് നിലവിൽ വരുത്തിയിരിക്കുന്നത്. എർട്ടിഗയുടെ എല്ലാ വകഭേദങ്ങൾക്കും വർധന ബാധകമാവും. എർട്ടിഗയുടെ എല്ലാ വേരിയന്റുകളിലും ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാമും ഹിൽ ഹോൾഡ് അസിസ്റ്റും നൽകുന്നതിനാലാണ് വില വർധനയെന്നാണ് കമ്പനി പറയുന്നത്. നേരത്തെ ഈ ഫീച്ചറുകൾ ഓട്ടോമാറ്റിക്, ടോപ് എൻഡ് മാനുവൽ ട്രിമ്മുകളിൽ മാത്രമാണ് നൽകിയിരുന്നത്.
വില വർധിപ്പിച്ചതോടെ 8.41 ലക്ഷം രൂപയായിരിക്കും മോഡലിന്റെ എക്‌സ് ഷോറൂം വില. 5 സ്പീഡ് മാനുവൽ ഗിയർ ബോക്‌സും 6 സ്പീഡ് ടോർക് ഓട്ടോമാറ്റിക് കൺവെർട്ടറുമാണ് എർട്ടിഗയിൽ ഒരുക്കിയിരിക്കുന്നത്.

Latest News