Sorry, you need to enable JavaScript to visit this website.

ഷോപ്പ് ലോക്കൽ സമ്മാന പദ്ധതി വിജയികളെ പ്രഖ്യാപിച്ചു

പ്രാദേശിക വിപണികളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ വികെസി പ്രൈഡ് നടത്തി വരുന്ന 'ഷോപ്പ് ലോക്കൽ' പ്രചാരണത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട്ട് നടന്ന ഷോപ്പ് ലോക്കൽ മെഗാ പരിപാടിയിൽ മേയർ ഡോ. ബീന ഫിലിപ്പ് വിജയികളെ തെരഞ്ഞെടുത്തു. കേരളത്തിലെ ബംബർ സമ്മാനമായ കാർ സുഭീഷ് താനൂർ നേടി. രണ്ടാം സമ്മാനമായ നാല് റോയൽ എൻഫീൽഡ് ബൈക്കുകൾ ബഷീർ ചുങ്കത്തറ, ഫാത്തിമ മുഹസിന ചെമ്മാട്, റിസ്വാൻ വി.എ ആലുവ, ശരത്ത് കോട്ടയം എന്നിവർക്കും ലഭിച്ചു. കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ വിജയികളെയും പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ആഴ്ച തോറും നടത്തിവന്ന നറുക്കെടുപ്പിലൂടെ ഇതിനകം 3000 ലേറെ ഉപഭോക്താക്കൾക്ക് സമ്മാനം വിതരണം ചെയ്തു.
ഓൺലൈൻ വ്യാപാരത്തിന്റെ കടന്നുകയറ്റ ഭീഷണി നേരിടുന്ന അയൽപക്ക വ്യാപാരത്തെ പിന്തുണയ്ക്കാൻ വിവിധ പദ്ധതികളുമായി ഷോപ്പ് ലോക്കൽ കാമ്പയിൻ തുടരുമെന്ന് വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി.കെ.സി. റസാഖ് പറഞ്ഞു. ഷോപ്പ് ലോക്കൽ കാമ്പയിനോടനുബന്ധിച്ച് വ്യാപാരികളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനായി വികെസി ഗ്രൂപ്പ് അവതരിപ്പിച്ച ഡീലർ കെയർ ഫണ്ടിൽ നിന്നുള്ള ധനസഹായ വിതരണവും നടന്നു. പരപ്പനങ്ങാടി നാഷണൽ ഫൂട്‌വെയറിലെ ബാലൻ കെ, തളിപ്പറമ്പ് കെ.എസ് ഫൂട്‌വെയറിലെ ഫാസിൽ എന്നിവർക്ക് 25,000 രൂപ വീതമാണ് വിതരണം ചെയ്തത്.
വികെസി ഗ്രൂപ്പ് ഡയറക്ടർ വി. റഫീഖ് സ്വാഗതം പറഞ്ഞു. ചെയർമാൻ വി.കെ.സി മമ്മദ് കോയ അധ്യക്ഷനായി. പദ്ധതിയുടെ കേരളത്തിലെ വിജയത്തെ തുടർന്നാണ് മറ്റു സംസ്ഥാനങ്ങളിലേക്കും ഈ വ്യാപാര പ്രോത്സാഹന പദ്ധതി വ്യാപിപ്പിച്ചത്. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും പദ്ധതി നടന്നുവരുന്നു. പ്രാദേശിക വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് ബ്രാൻഡ് അംബാസഡറായി അമിതാഭ് ബച്ചനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

Latest News