Sorry, you need to enable JavaScript to visit this website.

ബെസ്റ്റ് പി.ആർ പേഴ്‌സൺ ഓഫ് ദ ഇയർ  അവാർഡ് പി.ടി. ദേവസ്സിക്കുട്ടിക്ക്

'ബെസ്റ്റ് പി.ആർ. പേഴ്‌സൺ ഓഫ് ദ ഇയർ 2022' അവാർഡ് പി.ടി. ദേവസ്സിക്കുട്ടി പ്രൊഫ. എം. വിജയ്കുമാർ, ഡോ. ടി.എസ്. ലത എന്നിവരിൽനിന്ന് ഏറ്റുവാങ്ങുന്നു.

പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പി.ആർ.സി.ഐ) നൽകുന്ന ദക്ഷിണേന്ത്യയിലെ പ്രസ്റ്റീജ് അവാർഡായ 'ബെസ്റ്റ് പി.ആർ. പേഴ്‌സൺ ഓഫ് ദ ഇയർ 2022'ന് നാല് പതിറ്റാണ്ടോളമായി പബ്ലിക് റിലേഷൻസ് രംഗത്ത് പ്രവർത്തിക്കുന്ന എറണാകുളത്തെ പബ്ലിക് റിലേഷൻസ് കൺസൾട്ടൻസി ആന്റ് മാസ് കമ്യൂണിക്കേഷൻ സർവീസ് (പി.ആർ.സി  ആന്റ് എം.സി.എസ്) ഡയറക്ടർ പി.ടി. ദേവസ്സിക്കുട്ടിയെ അവാർഡ് കമ്മിറ്റി തെരഞ്ഞെടുത്തു.
ലോക വിവര സമ്പർക്ക ദിനത്തോട് അനുബന്ധിച്ച് പി.ആർ.സി.ഐയുടെ മംഗലാപുരം ചാപ്റ്റർ ദക്ഷിണേന്ത്യ സോണിനു വേണ്ടി ഓഷ്യൻ പേൾ ഹോട്ടൽ ഹാളിൽ നടത്തിയ സമ്മേളനത്തിൽ വെച്ച് കർണാടകയിലെ യെനേപോയ യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം. വിജയ്കുമാറും പി.ആർ.സി.ഐ ദക്ഷിണേന്ത്യ മേഖല അധ്യക്ഷ ഡോ. ടി.എസ്. ലതയും ചേർന്ന് പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ 'ബെസ്റ്റ്  പി.ആർ. പേഴ്‌സൺ ഓഫ് ദി ഇയർ 2022 അവാർഡ്'പി.ടി. ദേവസ്സിക്കുട്ടിക്ക് സമ്മാനിച്ചു.
പി.ആർ.സി.ഐ കർണാടക സ്റ്റേറ്റ് ഹെഡ് പശുപതി ശർമ അധ്യക്ഷത വഹിച്ച സമ്മേളനം പി.ആർ.സി.ഐ നാഷണൽ പ്രസിഡന്റ് ഡോ. ടി. വിനയകുമാർ ഉദ്ഘാടനം ചെയ്തു. പി.ആർ.സി.ഐ ചെയർമാൻ എമിറിറ്റസ് എം.ബി. ജയറാം മുഖ്യ പ്രഭാഷണം നടത്തി. മാംഗ്ലൂർ യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ സുബ്രഹ്മണ്യ യദാപദിത്യ, ബാംഗ്ലൂർ യൂനിവേഴ്‌സിറ്റി കമ്യൂണിക്കേഷൻ സ്റ്റഡീസ് എച്ച്.ഒ.ഡി. പ്രൊഫ. ബി.കെ. രവി, പി.ആർസി.ഐ സെക്രട്ടറി ജനറൽ യു.എസ്. കുട്ടി, നാഷണൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. ചിത്രപ്രകാശ്, സോണൽ സെക്രട്ടറി രാമകൃഷ്ണ  എന്നിവർ പ്രസംഗിച്ചു.

 

Latest News