അത്തോളിയില്‍ ഏഴു വയസുകാരനെ മാതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

കോഴിക്കോട്-  മാതാവ് ഏഴുവയസുകാരനായ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അത്തോളിയിലാണ് സംഭവം. അത്തോളി സ്വദേശിനി ജുമൈലയാണ് മകന്‍ ഹംദാനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹംദാന്‍. ഇവര്‍ മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മകനെ മാതാവ് കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മയെ അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു. ഹംദാന്റെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിച്ചതിനാലാണ് കുട്ടി മരണപ്പെട്ടതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ് സമ്മതിക്കുകയായിരുന്നു.
 

Latest News