സി.ബി.എസ്.ഇ: വിദേശത്തെ സ്‌കൂളുകളില്‍ വിജയശതമാനം കുറഞ്ഞു

ന്യൂദല്‍ഹി- സി.ബി.എസ്.ഇ പരീക്ഷയില്‍ വിദേശത്തെ വിദ്യാലയങ്ങള്‍ക്ക് ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാനായില്ല. 2019 നുശേഷം ഏറ്റവും കുറഞ്ഞ വിജയമാണ്  രേഖപ്പെടുത്തിയത്.
പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷക്ക് 44,000 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരില്‍ 18,834 കുട്ടികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. 25,095 വിദ്യാര്‍ഥികള് പത്താം ക്ലാസ് പരീക്ഷയെഴുതി.
പന്ത്രണ്ടാം തരത്തില്‍ 93.98 ആണ് വിജയശതമാനം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്തിനു പുറത്ത് പരീക്ഷ എഴുതിയവരില്‍ ഏറ്റവും കുറഞ്ഞ വിജയശതനമാണിത്.
പത്താം ക്ലാസ് പരീക്ഷയില്‍ 97.29 ശതമാനം പേര്‍ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിനെ അപേക്ഷിച്ച് ഇത് മെച്ചപ്പെട്ട വിജയശതമാനമാണ്. പത്താം ക്ലാസിലും മുന്‍വര്‍ഷങ്ങളിലെ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല.
ഇന്ത്യയിലും 26 രാജ്യങ്ങളിലും ബോര്‍ഡ് പരീക്ഷക്ക് സി.ബി.എസ്.ഇ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, എത്യോപ്യ, ഘാന, ബഹ്‌റൈന്‍, ഇന്തൊനേഷ്യ, ഇറാഖ്, ഇറാന്‍, ജപ്പാന്‍, കെനിയ, കുവൈത്ത്, മലേഷ്യ, നൈജീരിയ, ഖത്തര്‍, ഒമാന്‍, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍, താന്‍സാനിയ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങലില്‍ സി.ബി.എസ്.ഇ സ്‌കൂളുകളുണ്ട്.

 

Latest News