കര്‍ണാടകയില്‍ ഹിന്ദുഐക്യം മുഖ്യവിഷയം; അരലക്ഷം സ്വയംസേവകര്‍ രംഗത്തിറങ്ങും 

ബാംഗ്ലൂര്‍- അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ഭരണം തിരിച്ചുപിടിക്കാന്‍ ബി.ജെ.പിയും കഠിനപ്രയത്‌നം നടത്തുന്ന കര്‍ണാടകയില്‍ ബി.ജെ.പിയുടെ വിജയം ഉറപ്പാക്കാന്‍ ആര്‍.എസ്.എസ് അരലക്ഷം സ്വയംസേവകരെ രംഗത്തിറക്കും. ഗുജറാത്തില്‍ ബി.ജെ.പി വിജയം ഉറപ്പിക്കാന്‍ ചെയ്തതുപോലുള്ള വ്യക്തി സമ്പര്‍ക്ക ദൗത്യമാണ് കര്‍ണാടകയിലും ആര്‍.എസ്.എസ് നിര്‍വഹിക്കുക. 
ഹിന്ദു ഐക്യത്തില്‍ കേന്ദ്രീകരിച്ചായിരിക്കും ആര്‍.എസ്.എസ് പ്രചാരണം. നിലവില്‍ 20,000 സ്വയംസേവകര്‍ സംസ്ഥാനത്ത് പ്രചാരണ രംഗത്തുണ്ട്. 30,000 പേരെ കൂടി ഘട്ടംഘട്ടമായി രംഗത്തിറക്കും.
സാമാജിക് സദ്ഭാവ് കാമ്പയിന്‍ എന്ന പേരില്‍ യുവാക്കളെ കേന്ദ്രീകരിച്ചാണ് ആര്‍.എസ്.എസ് യുവാക്കളിലേക്ക് ഇറങ്ങുന്നത്. വ്യക്തി സമ്പര്‍ക്കത്തിനു പുറമെ, പ്രചാരണ പരിപാടികള്‍ക്കായി വസതി, ഉപവസതി എന്ന പേരില്‍ 2000 ബൂത്തുകളും തയാറാക്കിയിട്ടുണ്ട്. 
ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഹിന്ദുക്കളെ വിഭജിക്കുമെന്നാണ് യുവാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സ്വയംസേവകര്‍ വിശദീകരിക്കുന്നത്.
 

Latest News