പെണ്‍കുട്ടികളോടൊപ്പം ഇരുന്ന വിദ്യാര്‍ഥികള്‍ക്ക് നാട്ടുകാരുടെ മര്‍ദനം

പാലക്കാട്- മണ്ണാര്‍ക്കാട്ട് സ്‌കൂളിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. മണ്ണാര്‍ക്കാട് കരിമ്പ എച്ച്.എസ്.സിലെആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
സ്‌കൂളിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്നതിനെ തുടര്‍ന്നാണ് നാട്ടുകാരെന്ന് കരുതുന്ന ചിലര്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആണ്‍കുട്ടികളെ  ക്രൂരമായി മര്‍ദ്ദിച്ച സംഘം പെണ്‍കുട്ടികള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ കല്ലടിക്കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.

 

Latest News