തദ്ദേശ തെരഞ്ഞെടുപ്പ്: പത്തിടത്ത് എൽ.ഡി.എഫിന് ജയം, ഒൻപതിടത്ത് യു.ഡി.എഫ്

തിരുവനന്തപുരം- കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പത്ത് സീറ്റിൽ എൽ.ഡി.എഫിന് ജയം. ഒൻപതിടത്ത് യു.ഡി.എഫും വിജയിച്ചു. ഒരു സീറ്റിൽ ബി.ജെ.പിക്കാണ് ജയം. തൃത്താല കുമ്പിടി, പാലമേൽ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂർ, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി, തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെർവാട്, മലപ്പുറം മൂന്നാം പടി, കാഞ്ഞങ്ങാട് തോയമ്മൽ വാർഡുകളിൽ എൽഡി.എഫ് വിജയിച്ചു. 
തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്കര, വണ്ടൻമേട് അച്ചൻകാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്, മഞ്ചേരി കിഴക്കേത്തല, മലപ്പുറം ആതവനാട്, കുറ്റിപ്പുറം എടച്ചലാം വാർഡുകളിലാണ് യു.ഡി.എഫിന് ജയം. എളമ്പല്ലൂർ ആലുമുട്ടി വാർഡിൽ ബി.ജെ.പിയും ജയിച്ചു.
 

Latest News