Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 21,888 പേര്‍ക്കു കൂടി കോവിഡ്, 60 മരണം

ന്യൂദല്‍ഹി- കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 21,880 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴഞ്ഞ ദിവസത്തെ അപേക്ഷിച്ച് 1.5 ശതമാനം കൂടുതലാണ്. ഇതോടെ കോവിഡ് ബാധിച്ച ആകോ കേസുകളുടെ എണ്ണം 4,38,47,065 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ദിവസം 60 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 5,25,930 ആയി ഉയര്‍ന്നു.രാജ്യത്തെ ആക്ടീവ് കേസുകള്‍ 1,49,482 ആണ്. 24 മണിക്കൂറിനിടെ ആക്ടീവ് കേസുകളില്‍ 601 എണ്ണം വര്‍ധിച്ചു.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്- 2,662. പശ്ചിമ ബംഗാളില്‍ 2,486 കേസുകളും മഹാരാഷ്ട്രയില്‍ 2,289 കേസുകളും തമിഴ്നാട്ടില്‍ 2,093 കേസുകളും കര്‍ണാടകയില്‍ 1,552 കേസുകളും സ്ഥിരീകരിച്ചു. ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് 50.65 ശതമാനം പുതിയ കേസുകളും. കേരളത്തില്‍ മാത്രം 12.17 ശതമാനം കേസുകളുണ്ട്.

 

Latest News