Sorry, you need to enable JavaScript to visit this website.

എയര്‍പോര്‍ട്ടുകളില്‍ ബോര്‍ഡിംഗ് പാസിന് അധിക തുക ഈടാക്കുന്നത് വിലക്കി

ന്യൂദല്‍ഹി- വിമാനത്താവളങ്ങളിലെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ ബോര്‍ഡിംഗ് പാസിന് വിമാനക്കമ്പനികള്‍ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. നിലവില്‍ ഇന്‍ഡിഗോ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ ബോര്‍ഡിംഗ് പാസിന് പ്രത്യേകം ഫീസ് വാങ്ങിയിരുന്നു. ഇത് 1937ലെ എയര്‍ക്രാഫ്റ്റ് നിയമത്തിന് വിരുദ്ധമാണെന്നും അധിക തുക ഈടാക്കരുതെന്നും മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.

നെറ്റിയില്‍ തിലകം ചാര്‍ത്തി, ജയ്ശ്രീറാം
വിളിക്കാത്ത മുസ്ലിം യുവാവിന് മര്‍ദനം

ഹൈദരാബാദ്- ചാര്‍മിനാര്‍ പഴയ നഗരത്തില്‍ ഘോഷയാത്രക്കിടെ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാത്തതിന് മുസ്ലിം യുവാവിനെ ആക്രമിച്ചതിനെ തുടര്‍ന്ന് ചാര്‍മിനാര്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ.
പ്രശ്നമുണ്ടാക്കിയവരെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ഹുസൈനിയാലം സ്വദേശിയായ മുഹമ്മദ് ഷാഹിദ് എന്ന അഫ്രീദി വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.  ഈ സമയത്ത് ഷാദ് കഫേ പരിസരത്തുനിന്നാരംഭിച്ച ബോണാലു ഘോഷയാത്ര പോകുകയായിരുന്നു. ഇതിനിടെ, ഒരു സംഘം അക്രമികള്‍ ഷാഹിദിനെ തടഞ്ഞുനിര്‍ത്തി നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ജയ്ശ്രീ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ യുവാവ് വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു.
ഷാഹിദ് ചാര്‍മിനാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു.സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ രൂപേഷ് ശര്‍മ്മയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.  പോലീസിന്റെ പ്രത്യേക സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

 

Tags

Latest News