ബോംബുണ്ടെന്ന് യാത്രക്കാരന്‍; വിമാനത്തില്‍നിന്ന് എല്ലാവരേയും തിരിച്ചറിക്കി


പട്ന-ബോംബ് ഭീഷണിയെ തുടര്‍ന്ന് ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍നിന്ന് ദല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് യാത്രക്കാരെ തിരിച്ചിറക്കി.
പട്ന വിമാനത്താവളത്തിലാണ് സംഭവം.  വിമാനത്തില്‍ ബോംബുണ്ടെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞതാണ് യാത്രക്കാരില്‍ പരിഭ്രാന്തി പടര്‍ത്തിയത്.
യാത്രക്കാര്‍ വിമാനത്തില്‍ പ്രവേശിക്കുന്നതിനിടെയാണ് ഒരാള്‍ ബോംബുണ്ടെന്ന് പറഞ്ഞതെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവരം അറിഞ്ഞയുടന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങി എല്ലാവരെയും വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി.
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍  വിശദമായി പരിശോധിച്ചെങ്കിലും  വിമാനത്തില്‍ ബോംബ് കണ്ടെത്താനായില്ല. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഇന്ന് വ്യാഴാഴ്ച രാത്രിയുള്ള വിമാനം റദ്ദാക്കി.

പട്ന പോലീസും നടപടികള്‍ സ്വീകരിച്ചിരുന്നു. വിവരം ലഭിച്ചയുടന്‍ ഉടന്‍ ഒന്നിലധികം ബോംബ്, ഡോഗ് സ്‌ക്വാഡുകളെ അയച്ചു.
വിമാനത്തില്‍ നിന്നോ വിമാനത്താവള പരിസരത്തുനിന്നോ ഇ ബോംബോ സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.  

 

Latest News