Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ജയരാജൻ ഇടിച്ചെന്ന് പോലീസ്

തിരുവനന്തപുരം- മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവ്രത്തകൻ നവീന്റെ മുഖത്ത് ഇ.പി. ജയരാജൻ ഇടിച്ചുവെന്ന് പോലീസിന്റെ എഫ്.ഐ.ആർ. പ്രതിഷേധിച്ച മറ്റൊരു പ്രവർത്തകനായ ഫർസീൻ മജീദിന്റെ കഴുത്ത് ജയരാജൻ ഞെരിച്ചുവെന്നും മുഖ്യമന്ത്രിക്കു മുന്നിൽ വെച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും എഫ്.ഐ.ആറിൽ പരമാർശിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ തിരുവനന്തപുരം വലിയതുറ പോലീസാണ് കേസെടുത്തത്. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി.എ. സുനീഷ് എന്നിവർക്കെതിരെയാണ് കേസ്. വധശ്രമം, മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിമാനത്തിലുണ്ടായ സംഘർഷത്തിൽ ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ഉത്തരവിട്ടിരുന്നു. 
അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമ ക്കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകുമെന്ന് പോലീസ് പറഞ്ഞു. ഗൂഢാലോചനക്ക് തെളിവായി പോലീസ് ശേഖരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലുള്ള നേതാക്കൾക്കാണ് നോട്ടീസ് നൽകുക. മുഖ്യമന്ത്രിയെ വധിക്കാൻ ശബരീനാഥിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്ന് ഈ ഗ്രൂപ്പിൽ നിന്ന് പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകൾ ഉയർത്തിക്കാട്ടി പോലീസ് ആരോപിച്ചിരുന്നു. പിന്നാലെ ഗൂഢാലോചന കേസിൽ മുൻ എം.എൽ.എ കെ.എസ്. ശബരീനാഥിനെതിരെ വലിയതുറ പോലീസ് കേസെടുത്തു. കേസിൽ ശബരീനാഥന് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഈ കേസിലാണ് കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. 
അതേസമയം വിമാനത്തിലെ കയ്യേറ്റത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കുമെതിരെ എയർ ക്രാഫ്റ്റ് ആക്ട് ഇപ്പോൾ ചുമത്തില്ലെന്ന് വലിയതുറ പോലീസ് വ്യക്തമാക്കി. ഈ കേസിൽ പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൊഴി ഈ ആഴ്ച രേഖപ്പെടുത്തും. ഇതിന് ശേഷം ജയരാജനെയും, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി.എ. സുനീഷ് എന്നിവരേയും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ എയർക്രാഫ്റ്റ് ആക്ട് ചുമത്തിയിരുന്നു.
 

Latest News