യുവതിയെ ഒരു വര്‍ഷമായി ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച തന്ത്രി ഒളിവില്‍

ബാര്‍മര്‍- മന്ത്രവാദത്തിലൂടെ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത്  27 കാരിയായ വിവാഹിതയെ തന്ത്രി ബലാത്സംഗം ചെയ്തതായി പരാതി. അശ്ലീല വീഡിയോ ഉപയോഗിച്ച് ഒരു വര്‍ഷമായി ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി പ്രതി തന്നെ ബലാത്സംഗം ചെയ്യുകയാണെന്നും അശ്ലീല വീഡിയോകള്‍ ഉണ്ടാക്കി ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ഗുഡമലാനി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞു.

പ്രതിയായ ചമ്പലാല്‍ (40) തനിക്ക് മന്ത്രവാദത്തിലൂടെ ജോലി കണ്ടെത്തി ല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. തുടക്കത്തില്‍ യുവതി നിരസിച്ചെങ്കിലും പിന്നീട് തന്ത്രിയുടെ കെണിയില്‍ വീഴുകയായിരുന്നുവെന്നും  പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയാണ് ചമ്പാലാല്‍  ബലാത്സംഗം ചെയ്തത്.
വിഷയം അന്വേഷിച്ചുവരികയാണെന്നും പ്രതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

 

Latest News