Sorry, you need to enable JavaScript to visit this website.

ജുബൈലിൽ ഇലക്ട്രിക് ഷോപ്പിൽ തീപ്പിടിത്തം; പാലക്കാട് സ്വദേശി മരിച്ചു

ജുബൈൽ- ജുബൈൽ ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലുണ്ടായ തീപ്പിടിത്തത്തിൽ പാലക്കാട് സ്വദേശി മരിച്ചു. കാരക്കുറിശി സ്രാമ്പിക്കൽ വീട്ടിൽ അബ്ദുല്ല-സൈനബ ദമ്പതികളുടെ മകൻ നാസർ സ്രാമ്പിക്കൽ(57)ആണ് മരിച്ചത്. വ്യാഴാഴ്ച പകലാണ് ഗോഡൗണിൽ തീപ്പിടിത്തമുണ്ടായത്. അഗ്നിശമനസേന തീ കെടുത്തി. പോലീസാണ് മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. മുപ്പത് വർഷമായി സൗദിയിൽ പ്രവാസജീവിതം നയിക്കുകയാണ് നാസർ. ഭാര്യ: ഹാലിയത്ത് ബീവി. മകൻ: ബഹീജ് രണ്ടു മാസം മുമ്പാണ് മരിച്ചത്. മറ്റു മക്കൾ: ബാസിം, സിത്തു.
 

Latest News