Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുജാഹിദുകൾ ക്ഷണിക്കുന്നത്  ഇസ്‌ലാമിലേക്ക് -ഡോ.ഹുസൈൻ മടവൂർ

ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൽ സംഘടിപ്പിച്ച 'പോസിറ്റീവ് പാരന്റിംഗ്' കെ.എൻ.എം വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- സംഘടനകൾ പലപ്പോഴും സങ്കുചിതമായി ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ പ്രസ്ഥാനത്തിലേക്കല്ല മറിച്ച് ഇസ്‌ലാമിലേക്കാണ് മുജാഹിദുകൾ ക്ഷണിക്കുന്നതെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൽ 'പോസിറ്റീവ് പാരന്റിംഗ്' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സിറിയയിലും ഇറാഖിലുമടക്കം പ്രശ്‌നങ്ങൾ രൂക്ഷമായ ഇന്നത്തെ സാഹചര്യത്തിൽ ഇസ്‌ലാം ഭീകരവാദമാണെന്ന പ്രചാരണം വ്യാപകമാകുമ്പോൾ യഥാർഥ മതത്തിന്റെ മുഖം സ്വന്തം ജീവിതത്തിലൂടെ പ്രചരിപ്പിക്കേണ്ട ബാധ്യത നമുക്കുണ്ട്. 
ഒരു കാലത്ത് ജനങ്ങളോട് വിദ്യാഭ്യാസം നേടാനും സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും രോഗം വന്നാൽ മന്ത്രവാദവും ഹോമവുമൊക്കെ നടത്തിയിരിക്കാതെ ചികിത്സ ചെയ്യാനും മുജാഹിദ് പ്രസ്ഥാനമാണ് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചത്. ഇതുപോലെ, എക്കാലത്തും പ്രബോധനം നിർവഹിക്കുന്നതോടൊപ്പം നവോത്ഥാന പ്രവർത്തനങ്ങൾക്കും നാം മുന്നിലുണ്ടാവണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.


1982 ൽ സ്ഥാപിതമായ സൗദിയിലെ ആദ്യ ഇസ്‌ലാഹി സെന്ററായ ഇവിടേക്ക് സംഘടനയിലെ ദൗർഭാഗ്യകരമായ പിളർപ്പിന് മുമ്പ് കൂടെക്കൂടെ വന്നിരുന്നു. ഇസ്‌ലാഹി ഐക്യം സാധ്യമായതോടെ വീണ്ടും ഇവിടെ സംസാരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
തുടർന്ന് പ്രശസ്ത പാരന്റിംഗ് കൺസൾട്ടന്റും ഇസ്‌ലാമിക മനഃശാസ്ത്ര വിദഗ്ധനുമായ ഡോ.അലി അക്ബർ പോസിറ്റീവ് പാരന്റിംഗ്' എന്ന വിഷയമവതരിപ്പിച്ചു. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ഷാജഹാൻ എളങ്കൂർ നന്ദിയും പറഞ്ഞു.

 


 

Latest News