റോഡില്‍ യുവതി ചതഞ്ഞരഞ്ഞു; ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആഗ്ര-ട്രക്ക് അപകടത്തില്‍ പെട്ട് ചതഞ്ഞ് മരിച്ച എട്ട് മാസം ഗര്‍ഭിണിയായ അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് പെണ്‍കുഞ്ഞ് അത്ഭുതകരമായി പുറത്തേക്കുവന്നു.  ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. കുഞ്ഞിനെ ഫിറോസാബാദ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവജാതശിശുവിന് കുഴപ്പമൊന്നുമില്ലെങ്കിലും ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

നര്‍ഖി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ബര്‍താര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായതെന്ന് എസ്എച്ച്ഒ ഫത്തേ ബഹദൂര്‍ സിംഗ് ബധോറിയ പറഞ്ഞു.
ആഗ്ര സ്വദേശിയായ കാമിനി എന്ന 26 കാരിയാണ് അപകടത്തില്‍ മരിച്ചത്. ഇവരും ഭര്‍ത്താവ് രാമുവും കോട്ല ഫരീഹ പ്രദേശത്തുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് ദുരന്തമുണ്ടായത്.

എതിര്‍ദിശയില്‍നിന്ന് വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് രാമുവിന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കാമിനി താഴെ വീണപ്പോള്‍ അമിതവേഗതയില്‍ വന്ന ട്രക്ക് അവര്‍ക്കുമേല്‍ കയറുകയായിരുന്നു.
 
ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു, സിസിടിവികള്‍ പരിശോധിച്ചുവരികയാണെന്നും ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും എസ്എച്ച്ഒ ബധോറിയ പറഞ്ഞു.


VIDEO മസ്ജിദില്‍ കുട്ടികള്‍ക്കായി മിനി ടര്‍ഫ്; സമൂഹ മാധ്യമങ്ങളില്‍ വിവാദം


 

Latest News