വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും കുഞ്ഞില്ല, യുവാവ് ജീവനൊടുക്കി

മുംബൈ- വിവാഹം കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും കുഞ്ഞില്ലാത്തതിനെ തുടര്‍ന്ന് വിഷാദത്തിലായ 25 കാരന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം.
കുര്‍ളയിലെ വസതിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മജീദ് അലി ഹുസൈന്‍ അന്‍സാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്.
ചികിത്സ ആരംഭിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

 

Latest News