Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നീറ്റ് പരീക്ഷയിൽ അടിവസ്ത്രം അഴിച്ച്  പരിശോധന: രണ്ട്  അധ്യാപകർ അറസ്റ്റിൽ

കൊല്ലം- ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ നിർണായക അറസ്റ്റ്. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന പ്രൊ. പ്രിജി കുര്യൻ ഐസക്, എൻടിഎ നിരീക്ഷകൻ ഡോ. ഷംനാദ് എന്നിവരെ അറസ്റ്റ് ചെയ്തു. അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത് ഇവരാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടികളെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതിന്, ഏജൻസി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. എന്നാൽ ഏജൻസിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അല്ലാതെ ജീവനക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നാണ് പോലീസിന്റെ കണ്ടെത്തൽ. തിരുവനന്തപുരം സ്റ്റാർ ഏജൻസിയിലെ ജീവനക്കാരെയും ഏജൻസി കരാർ മറിച്ചു നൽകിയ കരുനാഗപ്പള്ളി സ്വദേശിയേയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. കരുനാഗപ്പള്ളി സ്വദേശിയായ അരവിന്ദാക്ഷൻ പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ് എട്ട് പേരെ ഏർപ്പാടാക്കി നൽകിയതെന്ന് കരാർ ഏറ്റെടുത്ത ജോബി ജീവൻ പറഞ്ഞു. പ്രതിഫലമായി നാലായിരം രൂപയും നൽകി.
അഞ്ഞൂറ് രൂപ കൂലിക്കാണ് പരിശോധനക്കായി എട്ടു പേരെ ജോബി ജോൺ തരപ്പെടുത്തിയത്. ഇവർക്ക് യാതൊരു മുൻ പരിചയവുമുണ്ടായിരുന്നില്ല. എന്ത് പരിശോധിക്കണമെന്നോ, എങ്ങനെ പരിശോധിക്കണമെന്നോ സ്റ്റാർ കൺസൾട്ടൻസി നിർദേശം നൽകിയിരുന്നില്ല. പരിശോധനയുടെ പൂർണ ഉത്തരവാദിത്വം പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകനാണെന്നും കാരാറുകാർ പറയുന്നു. വിദ്യാർഥിനികളുടെ അടിവസത്രം അഴിച്ച സംഭവത്തിൽ കോളേജിന് പങ്കില്ലെന്ന് ആവർത്തിക്കുകയാണ് മർത്തോമ കോളേജ് അധികൃതർ. പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകൻ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് എൻടിഎക്ക് കത്തയച്ചത് പരിശോധിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
 

Latest News