മുക്കാല്‍ നൂറ്റാണ്ടിനുശേഷം ഒരു ഇന്ത്യക്കാരി പാക്കിസ്ഥാനിലെ വീട്ടില്‍

റാവല്‍പിണ്ടി- ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കപ്പെട്ട ശേഷം ആദ്യമായി ഒരു ഇന്ത്യന്‍ വനിത പാക്കിസ്ഥാനിലെ പഴയ നാടും വീടും സന്ദര്‍ശിച്ചു. ഇന്ത്യക്കാരിയും 92 കാരിയുമായ റീന വര്‍മയാണ് പാക്കിസ്ഥാനിലെ കുട്ടിക്കാല വസതി സന്ദര്‍ശിച്ചത്.
രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ട ശേഷം കുടുംബത്തിലെ ഒരേഒരാളാണ് ജന്മനാട്ടിലേക്ക് മടങ്ങുന്ന റീന വര്‍മ.
75 വര്‍ഷം മുമ്പ് റാവല്‍പിണ്ടിയില്‍നിന്ന് പോയതിന് ശേഷം കുടുംബത്തില്‍ നിന്ന് ആരും തന്നെ വീട്ടിലേക്ക് മടങ്ങിയിട്ടില്ല.
എന്റെ സ്വപ്നം സാക്ഷാത്കരിച്ചുവെന്നാണ് റീന വര്‍മയുടെ പ്രതികരണം. റീന വര്‍മ്മയ്ക്ക് 15 വയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ച റാവല്‍പിണ്ടി നഗരത്തിലെ വീട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം നിറവേറ്റാന്‍ കഴിയാതെയാണ് റീനയുടെ സഹോദരി മരിച്ചത്.
അഞ്ച് സഹോദരങ്ങളടങ്ങുന്ന കുടുംബം 1947 ഓഗസ്റ്റിലെ വിഭജനത്തിന് തൊട്ടുമുമ്പാണ്  പൂനെയിലേക്ക് പലായനം ചെയ്തത്.
യുവതിയായിരിക്കെ കിഴക്കന്‍ പാകിസ്ഥാന്‍ നഗരമായ ലാഹോറിലേക്ക് ഒരു തവണ യാത്ര ചെയ്യാന്‍ റീന വര്‍മ്മയ്ക്ക് കഴിഞ്ഞെങ്കിലും ഒരിക്കലും റാവല്‍പിണ്ടിയില്‍ തിരിച്ചെത്തിയിട്ടില്ല.അവളുടെ മാതാപിതാക്കളും സഹോദരങ്ങളും ഇതിനകം മരിച്ചു.
വിസ ലഭിക്കാനുള്ള പതിറ്റാണ്ടുകള്‍ നീണ്ട ശ്രമങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് പൂര്‍ത്തിയായത്. റോഡുമാര്‍ഗ്ഗം പാകിസ്ഥാനിലേക്ക് കടന്നപ്പോള്‍  താന്‍ വികാരാധീനയായെന്ന് ലാഹോറിലെത്തിയ അവര്‍ പറഞ്ഞു.

 

Latest News