കറാച്ചി- അമേരിക്കന്‍ വ്‌ളോഗറെ പാക്കിസ്ഥാനില്‍ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പഞ്ചാബ് പ്രവിശ്യയിലാണ് 21 കാരി ബലാത്സംഗത്തിനിരയായത്. ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തവര്‍ ബ്ലാക് മെയില്‍ ചെയ്യാനായി വീഡിയോയില്‍ പകര്‍ത്തിയതായും യുവതി പോലീസിനോട് പറഞ്ഞു.
രണ്ടു പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും രണ്ടാമനുവേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഹംസ ശഹ്്ബാസ് പറഞ്ഞു.






