Sorry, you need to enable JavaScript to visit this website.

 സ്വര്‍ണക്കടത്ത് കേസ്  വിചാരണ  ബംഗളൂരുവിലേക്കു മാറ്റണം - ഇഡി 

ന്യൂദല്‍ഹി-നയതന്ത്ര ചാനല്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയില്‍. കേസ് ബംഗളൂരുവിലെ കോടതിയിലേക്കു മാറ്റണമെന്നാണ് ഇഡി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 
നിലവിലില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇഡി കേസിന്റെ നടപടികള്‍ പുരോഗമിക്കുന്നത്. കേരളത്തില്‍ വിചാരണ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇഡി ആശങ്കപ്പെടുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു.  
സ്വപ്ന സുരേഷിന്റെ പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളിലേക്കു കടക്കുന്നതിനിടെയാണ് ഇഡിയുടെ നീക്കം. ്ദല്‍ഹിയില്‍ നടന്ന ഉന്നത തല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇഡി സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാല് പ്രതികളാണ് ഉള്ളത്. പിഎസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിവരാണ് പ്രതികള്‍. 
 

Latest News