Sorry, you need to enable JavaScript to visit this website.

കളമശ്ശേരിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് തീപിടിച്ചു, ആളപായമില്ല

കൊച്ചി-കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപം നിര്‍ത്തിയിട്ട ലോറിക്കു തീപിടിച്ചു. കാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിനുള്ള എംസാന്‍ഡ് കൊണ്ടുവന്ന ലോറി ലോഡ് ഇറക്കിയ ശേഷം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. തീ പിടിക്കുമ്പോള്‍ ഡ്രൈവര്‍ സ്ഥലത്തുണ്ടായിരുന്നില്ല.
സ്‌കൂള്‍ സമയത്തു ടിപ്പര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടണമെന്ന നിര്‍ദേശമുള്ളതിനാലാണ് ഈ സമയം വാഹനം നിര്‍ത്തിയിട്ടത്. ദൃക്്‌സാക്ഷികള്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നു ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. കാലടി സ്വദേശി അക്ബര്‍ അലി(31) എന്ന ആളുടേതാണ് ടിപ്പര്‍ ലോറി.

വനിതാ എസ്.ഐയെ വാഹനം
ഇടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

റാഞ്ചി- ജാര്‍ഖണ്ഡില്‍ വാഹന പരിശോധനക്കിടെ വനിതാ സബ് ഇന്‍സ്‌പെക്ടറെ വാഹനം ഇടിച്ച് കൊലപ്പെടുത്തി. റാഞ്ചിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വാഹനങ്ങള്‍  പരിശോധിക്കുകയായിരുന്ന സന്ധ്യ തപ്നോ എന്ന വസബ് ഇന്‍സ്പെക്ടറാണ് മരിച്ചത്. വാഹനമിടിച്ച് മരിച്ചു.തുപുദാന ഒ.പിയുടെ ചുമതലക്കാരിയായിരുന്നു.  പ്രതിയെ അറസ്റ്റ് ചെയ്ത് വാഹനം പിടിച്ചെടുത്തിട്ടുണ്ടെന്ന് റാഞ്ചി എസ്എസ്പി അനുഷ്മാന്‍ കുമാര്‍ പറഞ്ഞു.

പ്രദേശത്ത് ലഹരി, മൃഗക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് അടുത്തിടെ പരിശോധന ശക്തമാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സന്ധ്യ തപ്നോ പിക്അപ് വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയതെന്നു അനുഷ്മാന്‍ കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സന്ധ്യയുടെ മരണം. പ്രതിക്ക് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.  


ലോകത്ത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
വളരെ താഴെ, ജപ്പാന്‍ മുന്നില്‍

ന്യൂദല്‍ഹി- ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി ജപ്പാന്റെ പാസ്‌പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം 193 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള ജപ്പാന്റെ പാസ്പോര്‍ട്ടാണ് ഒന്നാം സ്ഥാനത്ത്.
സിംഗപ്പൂരും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനത്തും ജര്‍മ്മനി, സ്‌പെയിന്‍ മൂന്നാം സ്ഥാനത്തും ഫിന്‍ലന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ഗ് എന്നിവ നാലാം സ്ഥാനത്തുമാണ്.
60 സ്ഥലങ്ങളില്‍ വിസ ഫ്രീ അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ ആക്സസുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് 87-ാം സ്ഥാനത്താണ്.

 

Latest News