Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ വകവരുത്തി, രണ്ടുപേരും അറസ്റ്റില്‍

ബംഗലൂരു- അപകട മരണമെന്ന് വരുത്തി തീര്‍ത്ത് ഭര്‍ത്താവിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ ഭാര്യയും കാമുകനും കര്‍ണാടകയില്‍ അറസ്റ്റില്‍. രഹസ്യബന്ധത്തെക്കുറിച്ച് ഭര്‍ത്താവ് അറിഞ്ഞതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. അപകട മരണത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

ബാഗല്‍കോട്ട് സ്വദേശി പ്രവീണിനെ ജൂലൈ രണ്ടിനാണ് ബൈക്ക് ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ബൈക്കില്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോവുകയായിരുന്ന പ്രവീണിനെ കാര്‍ ഇടിക്കുകയായിരുന്നു. അപകട മരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഭാര്യ നിത്യ അപകട മരണവിവരം പോലീസെത്തി സ്ഥിരീകരിക്കും മുമ്പേ ബന്ധുക്കളെ വിളിച്ച് അറിയിച്ചതാണ് സംശയത്തിന് ഇടയാക്കിയത്.

 

Latest News