വാഷിംഗ്ടൺ-യു.എൻ അടിന്തിര യോഗം ചേരണമെന്ന് പുട്ടിൻ. സിറിയക്കെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണം സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പുട്ടിൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
ദ്യൂമയിൽ സിറിയ രാസായുധം പ്രയോഗിച്ചതിന് തെളിവില്ല. മൊത്തം ആഭ്യന്തര ബന്ധങ്ങൾക്ക് ഇത്തരം അക്രമണങ്ങൾ ഭീഷണിയാണെന്നും യു.എൻ. ഇത് അടിയന്തിരമായി ചർച്ചചെയ്യണമെന്നും പുടിൻ പറഞ്ഞു.
സിറിയ രാസായുധങ്ങൾ സംഭരിച്ച മേഖലയിലായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയും സഖ്യകക്ഷികളും വ്യോമാക്രമണം നടത്തിയത്. യു.എസ്. യു.കെ ഫ്രാൻസ് സംയുക്ത സേനകളായിരുന്നു അക്രമണം നടത്തിയത്.
അക്രമണം നടത്തിയ കാര്യം യു.എസ്. പ്രസിഡന്റ് അടക്കം മൂന്ന് രാഷ്ട്രതലവന്മാരും സ്ഥിരീകരിച്ചു. ഇതിനേത്തുടർന്നാണ് പുടിൻ പ്രതികരിച്ചത്. റഷ്യക്ക് പുറമെ അമേരിക്കക്കുള്ള തിരിച്ചടി സൂചനയുമായി വിവിധ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.