അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു

representative image

കൊല്ലം- നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാര്‍ഥിനിയെ, അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

വിദ്യാര്‍ഥിയോട് അടിവസ്ത്രം അഴിക്കാന്‍ നിര്‍ദേശിച്ച സ്ത്രീക്ക് എതിരേയാണ് പ്രാഥമികമായി കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും എന്നാണ് റിപ്പോര്‍ട്ട്. ചടയമംഗലം എസ്.ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

സമാനമായ രീതിയില്‍ അപമാനിക്കപ്പെട്ടു എന്ന പരാതിയുമായി രണ്ട് വിദ്യാര്‍ഥികള്‍ കൂടി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തി വിശദമായ അന്വേഷണത്തിനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.

 

Latest News