ശബ്‌വയിൽ അപകടത്തിൽ ഏഴംഗ കുടുംബത്തിന് ദാരുണാന്ത്യം

കിഴക്കൻ യെമനിലെ ശബ്‌വയിൽ ഏഴംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ രണ്ടായി പിളർന്ന കാർ. 

ജിസാൻ - കിഴക്കൻ യെമനിലെ ശബ്‌വയിലുണ്ടായ വാഹനാപകടത്തിൽ ഏഴംഗ കുടുംബത്തിന് ദാരുണാന്ത്യം. ശബ്‌വ പ്രവിശ്യയുടെ തലസ്ഥാനമായ അതഖ് നഗരത്തിന് തെക്ക് അൽസഈദ് ജംഗ്ഷനു സമീപം രണ്ടു കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ നെടുകെ പിളർന്നു. 
യെമനി പൗരൻ അബ്ദുല്ല മുഹ്‌സിൻ ഹുവൈസിലയും ഭാര്യയും മൂന്നു ആൺമക്കളും രണ്ടു പെൺമക്കളുമാണ് മരണപ്പെട്ടത്. ശബ്‌വയിലെ മർഖ ജില്ല നിവാസികളായ കുടുംബത്തിൽ ആരും തന്നെ ജീവനോടെ ശേഷിച്ചില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 

Latest News