Sorry, you need to enable JavaScript to visit this website.

ഹ്യുണ്ടായി സ്റ്റാർഗേസർ വിപണിയിലേക്ക്

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി പുതിയ എംപിവിയായ സ്റ്റാർഗേസർ ആഗോള തലത്തിൽ അവതരിപ്പിച്ചു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി എർട്ടിഗ, കിയ കാരെൻസ് എന്നിവക്ക് വിപണിയിൽ മത്സരം സൃഷ്ടിക്കാവുന്ന സ്റ്റാർഗേസർ ആദ്യം ഇന്തോനേഷ്യയിലും പിന്നീട് മറ്റ് വിപണികളിലും എത്തുമെന്നാണ് റിപ്പോർട്ടുകൾ. 
അന്താരാഷ്ട്ര വിപണികളിൽ വിറ്റഴിക്കപ്പെടുന്ന വലിപ്പമുള്ള ആഡംബര എംപിവി ആയ ഹ്യുണ്ടായ് സ്റ്റാറിയയാണ് സ്റ്റാർഗേസറിന് പ്രചോദനം. 113 ബിഎച്ച്പി പരമാവധി കരുത്തും 144 എൻഎം പീക്ക് ടോർക്കും നൽകുന്ന 1.5 ലിറ്റർ പെട്രോൾ എൻജിന്റെ സിംഗിൾ പവർട്രെയിൻ ഓപ്ഷനാണ് ഇന്തോനേഷ്യയിൽ കാറിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എൻജിൻ ഒരു സിവിടിയും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സും ചേർന്നാണ് വരുന്നത്. 
ഇന്ത്യയിലേക്ക് സ്റ്റാർഗേസർ വരുമെന്ന് കമ്പനിയുടെ സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.  എന്നാൽ വാഹനം ഈ വർഷം തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. പുതിയ എംപിവി 2022 അവസാനമോ 2023ന്റെ തുടക്കത്തിലോ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 
 

Latest News