കേരളത്തിൽ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു

കണ്ണൂർ- കേരളത്തിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് യുവാവ്. ഈ മാസം പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്നെത്തിയത്. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിലാണ്. നേരത്തേ കൊല്ലത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതിനു പിന്നാലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കുകയും രോഗലക്ഷണമുള്ളവരുടെ സാമ്പിൾ പരിശോധിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നിരുന്നു. ഇതിനു പിന്നാലെയാണ് മങ്കിപോക്‌സ് ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ യുവാവിന് രോഗം സ്ഥിരീകരിച്ചത്.
 

Latest News