അച്ഛനു പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കും ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം

നീലേശ്വരം-പത്താം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് ജില്ലയില്‍ നീലേശ്വരത്തിനടുത്ത് ചായ്യോത്ത് ജിഎച്ച്എസ്എസില്‍ പഠിക്കുന്ന അരുള്‍ വിമല്‍ (15) ആണ് മരിച്ചത്.
പരേതനായ കായികാധ്യാപകന്‍ അമല്‍ജോസിന്റെയും ചായ്യോത്ത് ജിഎച്ച്എസ്എസ് അധ്യാപിക ഷിജി ജോസിന്റെയും മകനാണ്. ചെറുപുഴ സ്വദേശികളാണ്.
ചായ്യോം കുണ്ടാരത്താണ് താമസം.  
തിങ്കളാഴ്ച പുലര്‍ച്ചെ വിദ്യാര്‍ഥിക്കു കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്നു. പിതാവ് അമല്‍ജോസും രണ്ട് വര്‍ഷം മുമ്പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് സര്‍വീസിലിരിക്കെയാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംസ്‌കാരം ചെറുപുഴ ചര്‍ച്ച് സെമിത്തേരിയില്‍ നടത്തും. സഹോദരി: അനന്യ വിമല്‍ (പ്ലസ്ടു വിദ്യാര്‍ഥിനി, ജിഎച്ച്എസ്എസ്, ചായ്യോത്ത്).

 

Latest News