Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി ആറു ശതമാനത്തിനു മകുളില്‍, മരണം 51

ന്യൂദല്‍ഹി- രാജ്യത്ത് 16,935 കൊറോണ വൈറസ് അണുബാധകള്‍ കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത്് ഇതവരുെ രേഖപ്പെടുത്തിയ കോവിഡ് 19 കേസുകളുടെ എണ്ണം 4,37,67,534 ആയി. 161 ദിവസത്തിന് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് മുകളിലാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.  ആക്ടീവ് കേസുകള്‍ 1,44,264 ആയി വര്‍ധിച്ചു. 51 പുതിയ മരണങ്ങളോടെ മരണസംഖ്യ 5,25,760 ആയി ഉയരുകയും ചെയ്തു. ആക്ടീവ് കേസുകള്‍ മൊത്തം കേസുകളുടെ 0.33 ശതമാനമാണ്.  അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.47 ശതമാനമായി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനുള്ളില്‍ 815 കേസുകളുടെ വര്‍ദ്ധനവാണ് ആക്ടീവ് കോവിഡ് കേസുകളിലൂണ്ടായത്.  
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.48 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.58 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
കോവിഡ് കണ്ടെത്തുന്നതിനായി ഇതുവരെ 86.96 കോടിയിലധികം ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്, 24 മണിക്കൂറിനിടെ 2,61,470 ടെസ്റ്റുകള്‍ നടത്തി.
രോഗം ഭേദമായവരുടെ എണ്ണം 4,30,97,510 ആയി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.20 ശതമാനമാണ്.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യവ്യാപകമായ ഇഛഢകഉ19 വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 200 കോടി ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

 

Latest News