വടകര- വില്യാപ്പള്ളിയില്‍ മുസ്്‌ലിം ലീഗ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുഭാഗത്തും ഏതാനും പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഒരു ബി.ജെ.പി പ്രവര്‍ത്തകനെ കോഴിക്കേട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജമ്മു കശ്മീരില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി ബി.ജെ.പി ആരോപിക്കുന്നു.
പ്രകടനം ബി.ജെ.പി ഓഫീസിനടുത്തെത്തിയപ്പോള്‍ ഇരു പാര്‍ട്ടിക്കാരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പോലീസ് എത്തി ലാത്തി വീശിയാണ് നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടയില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെ കട തകര്‍ത്തതായും പരാതിയുണ്ട്.






