മാതാപിതാക്കളുടെ കണ്‍മുന്നില്‍ മകനെ കുരങ്ങ് എറിഞ്ഞുകൊന്നു

ബറേലി- ഉത്തര്‍പ്രദേശില്‍ നാലുമാസം പ്രായമായ കുരങ്ങ് മൂന്നുനില കെട്ടിടത്തില്‍നിന്ന് എറിഞ്ഞ് കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ദുംഗ ഗ്രാമത്തിലാണ് സംഭവം.  
ഗ്രാമവാസിയായ നിര്‍ദേഷ് ഉപാധ്യയും ഭാര്യയും നാലു മാസം പ്രായമായ മകനൊപ്പം മൂന്നു നിലയുള്ള വീടിന്റെ ടെറസില്‍ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു കൂട്ടം കുരങ്ങന്മാര്‍ അവിടേ്ക്ക് വന്നു. അവയെ ഓടിക്കാനുള്ള നിര്‍ദേഷിന്റെ ശ്രമം വിജയിച്ചില്ല.
ആക്രമണം ഭയന്ന് ദമ്പതികള്‍ കോണിപ്പടി വഴി താഴേയ്ക്ക് ഓടിയപ്പോള്‍ കുട്ടി അവരുടെ കൈയില്‍ നിന്ന് താഴെ വീണു. കുഞ്ഞിനെ നിര്‍ദേഷ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കുരങ്ങ് കുഞ്ഞിനെ നിലത്തുനിന്ന് എടുത്ത് താഴേക്ക് വലിച്ചെറിയുകയായിരുന്നു. മൂന്നു നില കെട്ടിടത്തില്‍നിന്നു താഴെ വീണ കുഞ്ഞ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
 അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായിബറേലി ചീഫ് കന്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് ലളിത് വര്‍മ അറിയിച്ചു.

 

Latest News