Sorry, you need to enable JavaScript to visit this website.

ജിദ്ദ വിമാനത്താവളത്തിൽ എയ്‌റോബ്രിഡ്ജുകൾ പ്രവർത്തിപ്പിച്ചു

പുതിയ ജിദ്ദ വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ എയ്‌റോബ്രിഡ്ജുകൾ പ്രവർത്തിപ്പിക്കുന്നു. 

ജിദ്ദ - പുതിയ ജിദ്ദ വിമാനത്താവളത്തിൽ എയ്‌റോബ്രിഡ്ജുകൾ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി പ്രവർത്തിപ്പിച്ചു. അടുത്ത മാസം എയർപോർട്ട് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് വിമാനങ്ങളിൽനിന്ന് എയർപോർട്ട് ടെർമിനലിലും തിരിച്ചും നേരിട്ട് പ്രവേശിക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്ന എയ്‌റോബ്രിഡ്ജുകൾ ബന്ധപ്പെട്ട വകുപ്പുകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചത്. എയർപോർട്ടിലെ ഓപറേഷൻസ് വിഭാഗത്തിലെയും ദേശീയ വിമാനക്കമ്പനിയായ സൗദിയയിലെയും സ്വദേശി വിദഗ്ധരാണ് എയ്‌റോബ്രിഡ്ജുകൾ പ്രവർത്തിപ്പിച്ചത്. 
പുതിയ എയർപോർട്ടിൽ സൗദിയയാണ് ആദ്യമായി സർവീസുകൾ ആരംഭിക്കുക. തുടക്കത്തിൽ പരിമിതമായ തോതിൽ ആഭ്യന്തര സർവീസുകളാണ് പുതിയ എയർപോർട്ടിൽനിന്ന് നടത്തുക. പിന്നീട് സർവീസുകളുടെ എണ്ണം ഉയർത്തുകയും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുകയും ചെയ്യും. അടുത്ത വർഷാദ്യത്തോടെ പൂർണ തോതിൽ എയർപോർട്ട് പ്രവർത്തിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.  
 

Latest News