ഹൈദരാബാദ്- തെലങ്കാനയില്‍ വൈദ്യുതി പോസ്റ്റിനുസമീപം മൂത്രമൊഴിച്ചയാള്‍ ഷോക്കേറ്റു മരിച്ചു. സൈദാബാദിലെ ധോബി ഘട്ടിലാണ് മൂത്രമൊഴിക്കുന്നതിനിടെ വൈദ്യുതാഘാതത്തെ തുടര്‍ന്നുള്ള മരണം. .
ഗുജറാത്തില്‍ നിന്നുള്ള ട്രക്ക് ഡ്രൈവറായ കരീം ഭായ് (40) ആണ് മരിച്ചത്. മദന്നപേട്ട് മണ്ടിയിലെ വ്യാപാര സ്ഥാപനത്തില്‍ പലചരക്ക് സാധനങ്ങള്‍ ഇറക്കാന്‍ എത്തിയതായിരുന്നു.
സാധനങ്ങള്‍ ഇറക്കിയ ശേഷം ധോബി ഘട്ടിലെ ബിസ്‌ക്കറ്റ് ഫാക്ടറിക്ക് സമീപം കരിം കാര്‍ നിര്‍ത്തിയതായി പോലീസ് പറഞ്ഞു. മൂത്രമൊഴിക്കുന്നതിനിടെ സമീപത്തെ വൈദ്യുത തൂണില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.സംഭ വത്തില്‍ സൈദാബാദ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്രവളപ്പില്‍ ഇറച്ചിക്കഷണങ്ങള്‍
വലിച്ചെറഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; കടകള്‍ കത്തിച്ചു
ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ അജ്ഞാതരായ ചിലര്‍ ഗ്രാമത്തിലെ ക്ഷേത്ര വളപ്പിലേക്ക് ഇറച്ചിക്കഷണങ്ങള്‍ എറിഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ നിരവധി കടകള്‍ക്ക് തീയിട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രണ്ട് സ്ഥലങ്ങളില്‍ വിഗ്രഹങ്ങള്‍ അവഹേളിച്ചതായും ഇത് പ്രതിഷേധം രൂക്ഷമാക്കിയതായും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് മിശ്ര പറഞ്ഞു.
ഷാര്‍ജയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനം
കറാച്ചിയിലേക്ക് തിരിച്ചുവിട്ടു
ന്യൂദല്‍ഹി- ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം പൈലറ്റ് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചുവെന്നും മുന്‍കരുതല്‍ എന്ന നിലയിലാണ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടതെന്നും ഇന്‍ഡിഗോ പത്രക്കുറിപ്പില്‍ പറഞ്ഞു.
യാത്രക്കാരെ ഹൈദരാബാദില്‍ എത്തിക്കാന്‍ കറാച്ചിയിലേക്ക് മറ്റൊരു വിമാനം അയക്കുമെന്നും കമ്പനി അറിയിച്ചു.
രണ്ടാഴ്ചയ്ക്കിടെ കറാച്ചിയില്‍ മുന്‍കരുതല്‍ ലാന്‍ഡിംഗ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിമാനമാണിത്.
നേരത്തെ, ജൂലൈ അഞ്ചിന് ന്യൂദല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന് മുന്‍കരുതലായി പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു.






