കൊച്ചി- ആറുമാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി. പോക്‌സോ കേസിലെ അതിജീവിതയായ പെൺകുട്ടിക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന ഹരജിയിലാണ് ഹൈക്കോടതി വിധി. നിലവിൽ രാജ്യത്ത് ആറുമാസം പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതിയില്ല. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുഞ്ഞിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും ഇനിയും വൈകിയിൽ പെൺകുട്ടി അനുഭവിക്കുന്ന വേദന ഇരട്ടിയാകുമെന്നും ജസ്റ്റിസ് വി.ജി അരുൺ പറഞ്ഞു.






