Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അങ്ങിനെയെങ്കിൽ വൃന്ദ കാരാട്ടും ദൽഹിയിലല്ലേ ഉണ്ടാക്കുന്നത്, മണിക്കെതിരെ സി.പി.ഐ

തൊടുപുഴ- സി.പി.ഐ നേതാവ് ആനിരാജക്ക് എതിരായ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണിയുടെ പ്രസ്താവനക്ക് മറുപടിയുമായി സി.പി.ഐ. ആനി രാജ 'ദൽഹിയിലാണ് ഉണ്ടാക്കുന്നതെന്ന' മുൻമന്ത്രി എം.എം.മണിയുടെ പരാമർശത്തിനെതിരെയാണ് സി.പി.ഐ രംഗത്ത് എത്തിയത്. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നതെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ ചോദിച്ചു. മണിയുടേത് പുലയാട്ട് ഭാഷയാണ്, നാട്ടുഭാഷയല്ല. മണിയെ സി.പി.എം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

'ആനി രാജ ദൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ആനി രാജ ദൽഹിയിൽ അല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാൽ വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്. അവരും ദൽഹിയിൽ ആണല്ലോ പ്രവർത്തിക്കുന്നത്. വനിതാ നേതാക്കളെക്കുറിച്ച് തീർത്തും മോശമായ പരാമർശങ്ങൾ മണി നേരത്തെയും നടത്തിയിട്ടുണ്ട്. ഒരാളുടെ വാക്കുകൾ അയാളുടെ സംസ്‌കാരത്തിന്റെ പ്രതിഫലനം കൂടിയാണെന്നും ശിവരാമൻ പറഞ്ഞു.
 

Latest News